പൊലീസ് സേനക്കുള്ളിൽ 8 മണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് സേനക്കുള്ളിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്റ്റേഷനുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് നടപ്പാക്കി വരികയാണ്. അർഹമായ ലീവുകൾ നൽകുന്നതിനും വീക്കിലി ഓഫുകൾ നിർബന്ധമായും നൽകുന്നതിനും പൊലീസ് മേധാവി പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ട്.ആവശ്യത്തിന് സേനാംഗങ്ങളെ വിന്യസിക്കാതെ ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും സർക്കാർ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നുമുള്ള കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു. ആത്മഹത്യ വർധിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും സേനയിൽ അംഗസംഖ്യ വർധിപ്പിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.