ഇനി നഗരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഇടം കാണാതെ ചുറ്റിത്തിരിയേണ്ട

0

കൊച്ചി: ഇനി നഗരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഇടം കാണാതെ ചുറ്റിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തില്‍ പാര്‍ക്കിങിന് ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ (കൊച്ചി മെട്രോപോളിന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണ്.
മുന്‍കൂട്ടി പണം അടച്ച് പാര്‍ക്കിങ് സ്ഥലം ബുക്ക് ചെയ്യാം. എറണാകുളം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ച് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ചെലവ് വഹിക്കുന്നത് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നായിരിക്കും. കൊച്ചി മെട്രോ, ജി.സി.ഡി.എ, കൊച്ചി കോര്‍പ്പറേഷന്‍, ജിഡ (ഗോശ്രീ ഐലന്‍ഡ്സ് ഡിവലപ്‌മെന്റ് അതോറിറ്റി) എന്നിവയുടെ കീഴിലുള്ള 51 പാര്‍ക്കിങ് സ്ഥലങ്ങളെ കുറിച്ച് ഇതിനു മുന്നോടിയായി പഠനം നടത്തി. സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ക്കും ആപ്പില്‍ ചേരാം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സി.സി.ടി.വിയും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും. വിവിധ പൊതുഗതാഗത മാര്‍ഗങ്ങളുടെ ഏകോപനത്തിനും വികസനത്തിനും ആസൂത്രണത്തിനുമായാണ് കെ.എം.ടി.എ നിലവില്‍ വന്നത്

You might also like