ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡല്‍ഹിയില്‍ എത്തി

0

ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഡല്‍ഹിയില്‍ എത്തി. ബാര്‍ബഡോസില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ ടീം അംഗങ്ങള്‍ക്ക് രാവിലെ 11 ന്  പ്രധാനമന്ത്രി സ്വീകരണം നല്‍കും. തുടര്‍ന്ന് ടീം മുംബൈയിലേക്ക് തിരിക്കും.

വൈകിട്ട് നരിമാന്‍ പോയിന്‍റ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ തുറന്ന ബസില്‍ റോഡ് ഷോ നടത്തും. ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടി സമ്മാനവും മുംബൈയിലെ ചടങ്ങിലാണ് കൈമാറുക. ബാര്‍ബഡോസില്‍ ബെറില്‍ ചുഴലിക്കാറ്റിന് തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ യാത്ര വൈകിയത്. ബി.സി.സി.ഐ അധികൃതരും മാധ്യമ പ്രവര്‍ത്തകരും ടീമിനൊപ്പം ഉണ്ട്.

You might also like