പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലും സന്ദർശനം നടത്തും

0

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലും സന്ദർശനം നടത്തും. പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകൾ കഴിയുന്നവരെ രാഹുൽ സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും. വൈകിട്ട് 5.30 ന് മണിപ്പൂർ ഗവർണറുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്തെ രാഹുലിന്‍റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ സില്‍ച്ചാറിലേക്ക് പോകുന്ന രാഹുല്‍ ജൂണ്‍ 6ന് അക്രമമുണ്ടായ ജിരിബാം ജില്ലയും സന്ദര്‍ശിക്കുമെന്നും മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്ര പറഞ്ഞു.”രാഹുൽ ഗാന്ധി ജില്ലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.

You might also like