സംസ്ഥാനത്ത് 49 പഞ്ചായത്ത് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്

0

തിരുവനന്തപുരം:സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ 30ന്‌. വയനാട്‌ ഒഴികെയുള്ള ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ്. നാലിനു തുടങ്ങിയ നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. 31നാണ്‌ ഫലപ്രഖ്യാപനം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട്‌ ഡിവിഷനിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറു മുനിസിപ്പാലിറ്റി വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഇതിൽ 24 എണ്ണം എൽഡിഎഫിന്റെയും 19 എണ്ണം യുഡിഎഫിന്റെയും സിറ്റിങ്‌ സീറ്റുകളാണ്‌. നാലെണ്ണം ബിജെപിയുടെ സിറ്റിങ്‌ സീറ്റാണ്‌.

You might also like