ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ബെറില്‍ തിങ്കളാഴ്ച ടെക്‌സസ് തീരത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി
ടെക്‌സാസ്: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ബെറില്‍ തിങ്കളാഴ്ച ടെക്‌സസ് തീരത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി. 2 ദശലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ട താമസക്കാരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി.
ടെക്‌സാസില്‍ കാറ്റഗറി-1 ചുഴലിക്കാറ്റായാണ് ബെറില്‍ വീശിയടിച്ചത്. കുറഞ്ഞത് രണ്ട് പേരെങ്കിലും കെടുതികളില്‍ കൊല്ലപ്പെട്ടു. ബെറില്‍ ഉള്‍നാടുകളിലേക്ക് നീങ്ങുന്നത് തുടരുന്നതിനാല്‍ വിനാശകരമായ കാറ്റും വെള്ളപ്പൊക്കവും തുടരുമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.
ഹൂസ്റ്റണ്‍ ഏരിയയിലെ 2 ദശലക്ഷത്തിലധികം വീടുകളിലും ബിസിനസ്സുകളിലും വൈദ്യുതി ഇല്ലെന്ന് സെന്റര്‍പോയിന്റ് എനര്‍ജി അധികൃതര്‍ പറഞ്ഞു. കാറ്റ് കുറയുന്നത് വരെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ജോലിക്കാര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന് പകരം ഗവര്‍ണറുടെ ചുമതല വഹിക്കുന്ന ടെക്‌സസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു.