യുക്രെയ്നിൽ ഉണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 37 മരണം

0

കീവ്: യുക്രെയിൽ ഉണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മരണം 37 ആയി. ഇന്നലെ (തിങ്കളാഴ്ച)യാണ് യുക്രെയിൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായത്.

സം​​ഭവത്തിൽ ഇതുവരെ 37 പേർ കൊല്ലപ്പെടുകയും 149 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കീവിലെ കുട്ടികളുടെ ആശുപത്രിയും ആക്രമണത്തിന് ഇരയായി. മൂന്ന് കുട്ടികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിൽ അനുശോചിച്ചും റഷ്യയെ കുറ്റപ്പെടുത്തിയും പാശ്ചാത്യ, യുഎൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യയും രംഗത്ത് വന്നിട്ടുണ്ട്.

റഷ്യൻ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിനു ശേഷം യുക്രെയിനിന്റെ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്.

ആളുകൾക്കെതിരെ, കുട്ടികൾക്കെതിരെ, പൊതുവെ മനുഷ്യത്വത്തിനെതിരെയുളള വലിയ ആക്രമണമാണ് റഷ്യ നൽകിയിരിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങൾക്കും റഷ്യ മറുപടി പറയേണ്ടി വരും എന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച യുക്രെയ്ൻ നഗരങ്ങളിൽ നടന്ന റഷ്യൻ മിസൈലുകളുടെ ആക്രമണം ‍ഞെട്ടിക്കുന്നതാണ്. ഇത്തരത്തിലുളള ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ഇക്വഡോർ, സ്ലൊവേനിയ എന്നിവയുടെ അഭ്യർത്ഥനപ്രകാരം ചൊവ്വാഴ്ച സുരക്ഷാ കൗൺസിൽ യോഗം ചേരുമെന്നും യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ വക്താവ് അറിയിച്ചു.

You might also like