സംസ്ഥാനത്തെ ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) പ്രതിരോധ വാക്സിന് ക്ഷാമം

0

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) പ്രതിരോധ വാക്സിന് ക്ഷാമം. സ്വകാര്യ ആശുപത്രികളിലാണ് കൂടുതല്‍ പ്രതിസന്ധി. സ്വകാര്യ ഫാര്‍മസികളിലും കിട്ടാനില്ല. വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദനം നിറുത്തിവച്ചതാണ് കാരണം. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമാണ് കാരണമെന്നാണ് പറയുന്നത്. സെപ്റ്റംബറിലേ ഇതിന് പരിഹാരമാകൂ എന്നാണ് വിവരം.

ഒരു എം.എല്‍ വാക്‌സിന് 110 രൂപയാണ് വില. ക്ഷാമം മുതലെടുത്ത് സ്റ്റോക്കുള്ള ഫാര്‍മസികള്‍ തോന്നുംപടി വില ഈടാക്കുന്നതായും പരാതിയുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്.

സംസ്ഥാനത്ത് പ്രതിരോധ വാക്സിനിലൂടെ രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായതോടെ ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സാ മരുന്നുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. അഞ്ച് വര്‍ഷം മുമ്പ് പ്രതിമാസം 8000 ഡോസ് വരെ കമ്പനികള്‍ വിറ്റിരുന്നു. പിന്നീടത് 15 ആയി ചുരുങ്ങി. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ മരുന്നിന്റെ വില 800 രൂപയില്‍ നിന്ന് 2000 ത്തിലധികമായി വര്‍ദ്ധിപ്പിച്ചു

You might also like