ദലിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ടും സഭകളിൽ നേരിടുന്ന വിവേചനങ്ങൾക്കുമെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നാളെ
കോട്ടയം: ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ടും സഭയിൽ ദലിതർ നേരിടുന്ന വിവേചനങ്ങൾക്ക് എതിരെയും ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണ്ണയും നാളെ (23-03-2021) നടത്തും.
വൈകുന്നേരം 4:00 മണിയ്ക്ക് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും തിരുനക്കര മൈതാനിയിലേയ്ക്ക് നടത്തുന്ന മാർച്ചിൽ പതിനായിരങ്ങൾ പങ്കെടുക്കും.
6:00 മണിയ്ക്ക് കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി അനുഗ്രഹപ്രഭാഷണവും സാമൂഹ്യ പ്രവർത്തകൻ സണ്ണി എം കപിക്കാട് മുഖ്യപ്രഭാഷണവും നിർവഹിക്കും.
പ്രോഗ്രാം ജനറൽ കൺവീനറും സി എസ് ഡി എസ് സംസ്‌ഥാന വൈസ് പ്രസിഡന്റും ആയ പ്രവീൺ വി ജെയിംസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ സി പ്രസാദ്, ജോയിന്റ് കൺവീനർ ജോസഫ് പി പി, സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, സംസ്‌ഥാന വൈസ് പ്രസിഡന്റ്‌മാരായ ഷാജി ഡേവിഡ്, ചിത്ര വിശ്വൻ, ട്രഷറർ ഷാജി മാത്യു, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, സണ്ണി ഉരപ്പാങ്കൽ, സി എം ചാക്കോ, പ്രസന്ന ആറാണി, ചിന്നമ്മ ആന്റണി, കെ കെ കുട്ടപ്പൻ, ടി എ കിഷോർ, ആഷ്‌ലി ബാബു തുടങ്ങിയവർ നേതൃത്വം നൽകും
വാർത്ത നൽകിയത്: രഞ്ജിത്ത് രാജു