ഇന്ത്യൻ പൗരന്മാർ തങ്ങളുടെ സൈന്യത്തിൽ ആവശ്യമില്ലെന്ന് റഷ്യ വ്യക്തമാക്കി.
മോസ്കോ: ഇന്ത്യൻ പൗരന്മാർ തങ്ങളുടെ സൈന്യത്തിൽ ആവശ്യമില്ലെന്ന് റഷ്യ വ്യക്തമാക്കി. സപ്പോർട്ടിങ് സ്റ്റാഫ് ആയി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടു വരാനുള്ള ഇന്ത്യയുടെ ആഹ്വാനത്തിന് പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യൻ വക്താവ് റോമൻ ബാബുഷ്കിൻ അറിയിച്ചു.