മഹാരാഷ്‌ട്രയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

0

മുംബൈ: വരും മണിക്കൂറുകളിൽ മഹാരാഷ്‌ട്രയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിദർഭയിലെ നാഗ്പൂർ, അമരാവതി , ഭണ്ഡാര, യവത്മാൽ, ഗഡ്‌ചിറോളി, വർധ, ഗോണ്ടിയ, ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും വിദർഭയിലെ അകോല ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വീടുകളിൽ സുരക്ഷിതരായി തുടരണമെന്നും, പുറത്തിറങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ മുംബൈ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ്, താനെ, സത്താറ ഘട്ട് എന്നിവിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വസായ് (പാൽഘർ), താനെ, ഘാട്‌കോപ്പർ, പവായ് (കുർള), മഹദ് (റായിഗഡ്), ഖേഡ്, ചിപ്ലൂൺ (രത്‌നഗിരി), കുടൽ (സിന്ധുദുർഗ്), കോലാപ്പൂർ, സാംഗ്ലി, സതാര എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലായി  എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ പെയ്യുന്ന കനത്ത മഴ കാരണം തീരപ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും പൗരന്മാർക്ക് നിർദ്ദേശമുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയിൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും ട്രെയിൻ സർവീസുകളും വിമാന സർവീസുകളും ഭാഗികമായി തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു, മഴ ആരംഭിച്ചതിന് പിന്നാലെ മുംബൈ വിമാനത്താവളത്തിലെ റൺവേ രണ്ട് തവണയാണ് അടച്ചിട്ടത്. 36ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

You might also like