പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ
പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. പുരുഷ 50 മീ. റൈഫിൾ 3 പൊസിഷനിൽ സ്വപ്‌നിൽ കുശാലെയാണ് ഇന്ത്യക്കായി വെങ്കലമെഡൽ വെടിവെച്ചിട്ടത്. ഫൈനലിൽ 451.4 പോയിൻ്റുമായാണ് മൂന്നാം സ്ഥാനം നേടിയത്.
ഇതുവരെ ഇന്ത്യക്ക് ലഭിച്ച മൂന്ന് മെഡലും ഷൂട്ടിങ്ങിൽ നിന്നാണ്.പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടം സ്വപ്‌നിൽ സ്വന്തമാക്കി. ഒരു ഒളിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ ഇന്ത്യൻ ഷൂട്ടിങ് ടീം മൂന്ന് മെഡലുകൾ നേടുന്നത് ഇതാദ്യമാണ്.
ചൈനയുടെ വൈ കെ ലിയു 463.6 പോയിൻ്റോടെ സ്വർണം നേടിയപ്പോൾ 461.3 പോയിൻ്റോടെ യുക്രെയ്‌നിൻ്റെ എസ് കുലിഷ് വെള്ളി നേടി.