നോർക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 09ന് തിരുവനന്തപുരത്ത് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കും.

0

പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 09ന്  തിരുവനന്തപുരത്ത് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കും. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതി പ്രകാരമാണ്  ക്യാമ്പ്. താൽപര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും – മിസ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

You might also like