ഇന്ന് മംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ (06041) സർവീസ് നടത്തും.

0

ഇന്ന് മംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ (06041) സർവീസ് നടത്തും. വൈകുന്നേരം 7.30-നാകും ട്രെയിൻ പുറപ്പെടുക. നാളെ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും.

മടക്കയാത്ര (06042) നാലിന് വൈകുന്നേരം 6.40-ന് കൊച്ചുവേളിയിൽനിന്ന് സർവീസ് നടത്തും. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാകും മംഗളൂരുവിലെത്തുക. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. എട്ട് സ്ലീപ്പർ കോച്ചുകളും ഏഴ് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളുമാകും ട്രെയിനിൽ യാത്രക്കാർക്കായി ഉണ്ടാകുക.

You might also like