വീണ്ടും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് പ്രമുഖ ഐ ടി കമ്പനികളിലൊന്നായ ഡെല്‍
ടെക്‌സസ്: വീണ്ടും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് പ്രമുഖ ഐ ടി കമ്പനികളിലൊന്നായ ഡെല്‍. ഈ നീക്കത്തിന് പിന്നിലുള്ള ലക്ഷ്യം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക എന്നതാണെന്നാണ് റിപ്പോർട്ട്.
ഡെൽ കമ്പ്യൂട്ടർ, കമ്പ്യുട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രമുഖ നിര്‍മാതാക്കളും, സേവനദാതാക്കളുമാണ്. 12,500ഓളം തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് അറിയാൻ കഴിയുന്നത്.
കമ്പനി ഇക്കാര്യം ആഭ്യന്തര കത്തിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്. ഈ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്‍റിലുള്ളവരെയാണെന്നാണ് സൂചന.