സ്കൂ​​​ൾ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ക്കാ​​​ൻ ഓ​​​രോ സ​​​ബ്ജ​​​ക്‌‌ടിനും മി​​​നി​​​മം മാ​​​ർ​​​ക്ക് : ഇനി ഓൾ പ്രമോഷൻ ഇല്ല

0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ക്കാ​​​ൻ ഓ​​​രോ സ​​​ബ്ജ​​​ക്‌‌ടിനും മി​​​നി​​​മം മാ​​​ർ​​​ക്ക് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യ്ക്ക് 30 ശ​​​ത​​​മാ​​​നം വീ​​​തം മാ​​​ർ​​​ക്ക് നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​ക. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് 100 മാ​​​ർ​​​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ൽ 80 മാ​​​ർ​​​ക്ക് എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യ്ക്കും 20 മാ​​​ർ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​മാ​​​യി ന​​​ൽ​​​കും. ഇ​​​തി​​​ൽ എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യി​​​ൽ 24 മാ​​​ർ​​​ക്ക് നേ​​​ടു​​​ന്ന കു​​​ട്ടി​​​ക്കാ​​​ണ് ജ​​​യി​​​ക്കാ​​​നാ​​​കു​​​ക. 50 മാ​​​ർ​​​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ലാ​​​കു​​​ന്പോ​​​ൾ 12 മാ​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ണം.

2024-25 അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷം എ​​​ട്ടാം ക്ലാ​​​സി​​​ലും 2025-26 വ​​​ർ​​​ഷം 8, 9 ക്ലാ​​​സു​​​ക​​​ളി​​​ലും 2026-27ൽ 8, 9, 10 ​​​ക്ലാ​​​സു​​​ക​​​ളി​​​ലും സ​​​ബ്ജക്‌ട് മി​​​നി​​​മം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് തി​​​രു​​​മാ​​​നം. ഏ​​​തെ​​​ങ്കി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് മി​​​നി​​​മം മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ പ​​​ഠ​​​ന പി​​​ന്തു​​​ണ ന​​​ൽ​​​കി ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം വീ​​​ണ്ടും പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും. എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും മി​​​ക​​​ച്ച അ​​​ക്കാ​​​ദ​​​മി​​​ക് നി​​​ല​​​വാ​​​രം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന​​​തി​​​നും മെ​​​രി​​​റ്റ് മാ​​​ത്രം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു​​​ം പ്ര​​​ത്യേ​​​ക മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.

You might also like