ഓൺലൈൻ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്

0

പത്തനംതിട്ട: ഓൺലൈൻ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന്റെ പരാതി. പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. 15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗീവർഗീസ് കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

വീഡിയോ കോൾ ചെയ്ത തട്ടിപ്പുസംഘം ഗീവർഗീസ് മാർ കൂറിലോസ് വെർച്വൽ അറസ്റ്റിൽ ആണെന്ന് അറിയിച്ചു. സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നുമായി 15,01,186 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

You might also like