അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും

0

ബെംഗളൂരു: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും. ഇന്ന് രാവിലെ 8.30 ന് തുടങ്ങാനാണ് തീരുമാനം.

ഈശ്വർ മാൽപ്പെയുടെ സംഘത്തിലെ നാലു പേർ നദിയിൽ മുങ്ങി പരിശോധന നടത്തും. റഡാർ പരിശോധനയിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ 4 സ്ഥലങ്ങൾ കോന്ദ്രീകരിച്ചാവും പരിശോധന. ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ അർജുന്‍റെ വാഹനത്തിന്‍റെതാണെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് നാവിക സേനയും എൻ.ഡി.ആർഎഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളും പരിശോധനക്ക് എത്തുമെന്നാണ് സൂചന

You might also like