ആപ്പിള്‍ ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

0

ചെന്നൈ: ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തയാറെടുത്ത് ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍. ചെന്നൈയിലെ പ്ലാന്റിലാണ് ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്നത്. ഇതോടെ ഐഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല. എന്നിരുന്നാലും ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്ക് ആവേശകരമായ വാര്‍ത്തയാണിത്.

ഇതാദ്യമായാണ് ചൈനയ്ക്ക് പുറത്ത് ആപ്പിള്‍ 16 മോഡലുകള്‍ കമ്പനി നിര്‍മിക്കുന്നത്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ഇന്ത്യയില്‍ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാനും ആപ്പിള്‍ ലക്ഷ്യമിടുന്നു.

പെഗാട്രോണ്‍, ടാറ്റ എന്നീ പങ്കാളികളിലൂടെയും ഇന്ത്യയില്‍ ഐഫോണ്‍ 16 പ്രോ ഫോണുകളുടെ നിര്‍മാണം ആപ്പിള്‍ വര്‍ധിപ്പിക്കും. ഐഫോണ്‍ 16 സീരിസിന്റെ ആഗോള ലോഞ്ച് സെപ്റ്റംബര്‍ 10 ന് ആപ്പിള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

You might also like