വമ്പൻ ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉത്പന്നങ്ങൾ; രണ്ട് കോടി രൂപയുടെ വസ്തുക്കൾ പിടികൂടി
റാസൽഖൈമയിൽ നിന്ന് ആറര ലക്ഷം വ്യാജ ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. രാജ്യാന്തര ബ്രാൻഡുകളുടെ പേരും ട്രേഡ് മാർക്കും ഉപയോഗിച്ചുള്ള 2 കോടി 30 ലക്ഷം വിലവരുന്നതാണ് ഉൽപന്നങ്ങൾ. റാസൽഖൈമയിലെ രണ്ട് വെയർ ഹൗസുകളിലായാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒരാഴ്ചയോളം വെയർഹൗസുകളുടെ പ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് റാക് പൊലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും അറബ് വംശജരാണ്. സാമ്പത്തിക മന്ത്രാലയവും പൊലീസും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്.