4ജി ഡാറ്റ ഉൾപ്പടെ നൽകുന്ന പ്ലാനുമായി BSNL; 397 രൂപയ്‌ക്ക് 5 മാസം വാലിഡിറ്റി

0

രാജ്യത്ത് ബിഎസ്എൻഎൽ തരം​ഗം അലയടിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിച്ചുവരികയാണ്. കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്.

397 രൂപയ്‌ക്ക് 150 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. 4ജി ഡാറ്റയും വാ​ഗ്ദാനം ചെയ്യുന്നു. ആദ്യ 30 ദിവസം 2 ജിബി ഡാറ്റയും 100 എസ്എംഎസും നൽകുന്നു. 30 ദിവസത്തിന് ശേഷം ഔട്ട്‌ഗോയിംഗ് കോളുകൾക്കായി ടോപ്പ്-അപ്പ് ചെയ്യണം. ഇൻകമിം​ഗ് കോളുകൾ 150 ദിവസത്തേക്ക് തുടരും. മറ്റ് ടെലികോം കമ്പനികൾ നൽകുന്നതിൽ നിന്ന് ലാഭകരമായ പ്ലാനാണ് ബിഎസ്എൻഎൽ നൽകുന്നത്.
You might also like