ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ ബെംഗളൂരു സെൻ്റർ 18-മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 26 മുതൽ

0

ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ ബെംഗളൂരു സെൻ്റർ 18-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്‌ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 26 മുതൽ 29 വരെ നടക്കും. കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെൻ്റർ പ്രസിഡൻറുമായ പാസ്റ്റർ ഡോ വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ. കെ.എസ്.ജോസഫ്, സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ്, പി.സി.ചെറിയാൻ (റാന്നി), ഷിബു തോമസ് (ഒക്കലഹോമ ) എന്നിവർ പ്രസംഗിക്കും. ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും

ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. 27ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം 28 ന് രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30-4.30 വരെ സൺഡസ്‌കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ 9 ന് ബെംഗളൂരു സെൻ്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്‌ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.

You might also like