അപ്പോളോയ്ക്ക് ശേഷം മനുഷ്യനെ ഏറ്റവും ദൂരമെത്തിച്ച്‌ സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചു

0

മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച നാസയുടെ അപ്പോളോ ദൗത്യങ്ങളിലാണ് മനുഷ്യർ ബഹിരാകാശത്ത് ഏറ്റവും ദൂരം സഞ്ചരിച്ചത്.

അപ്പോളോ ദൗത്യങ്ങള്‍ പൂർത്തിയായി വർഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ ഏറ്റവും കൂടുതല്‍ ദൂരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് വിക്ഷേപിച്ച ദൗത്യമാണ് പോളാരിസ് ഡൗണ്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിക്ഷേപിച്ച പേടകം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 1400 കിമീ ദൂരെയുള്ള ഭ്രമണ പഥത്തില്‍ സഞ്ചരിക്കുകയാണ്.അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ നിന്ന് 400 കിമീ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തിലേക്ക് മാത്രമാണ് മനുഷ്യർ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ഈ ദൂര പരിധി മറികടന്നാണ് ഇപ്പോള്‍ പോളാരിസ് ഡൗണ്‍ ദൗത്യ സംഘം യാത്ര ചെയ്തിരിക്കുന്നത്. ബഹിരാകാശ ഗവേഷകരോ, ശാസ്ത്രജ്ഞരോ അല്ലാതെ സ്വകാര്യ വ്യക്തികളാണ് സംഘത്തിലുള്ളത് എന്ന പ്രത്യേകതയും പോളാരിസ് ഡൗണ്‍ ദൗത്യത്തിലുണ്ട്.

You might also like