അപ്രതീക്ഷിത ആക്രമണത്തില്‍ ഇറാൻ്റെ ഭൂഗര്‍ഭ മിസൈല്‍ ഫാക്ടറി തകര്‍ത്ത് ഇസ്രായേല്‍; ഇറാനികളെ പിടികൂടിയെന്ന ഇസ്രായേല്‍

0

സിറിയയില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇറാൻ്റെ ഭൂഗർഭ മിസൈല്‍ ഫാക്ടറി തകർത്ത് ഇസ്രായേല്‍. സിറിയയിലെ മസ്യാഫ് പ്രദേശത്തെ ഇറാനിയൻ ആയുധ കേന്ദ്രത്തില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ 14 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേല്‍ക്കുകയും ചെ

യ്തതായി ഹീബ്രു മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിറിയൻ ഭരണകൂടവും ഇറാനിയൻ സേനയും രാസായുധങ്ങളുടെയും കൃത്യതയുള്ള മിസൈലുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിച്ചിരുന്ന മസ്യാഫിലെ ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക സിറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു

സിറിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈല്‍) മാത്രം അകലെയാണ് ഈ പ്രദേശം.എന്നാല്‍ ഇസ്രായേലിന് വടക്ക് 200 കിലോമീറ്റർ (124 മൈല്‍) അകലെയുമാണ് മസ്യാഫ്. ഇവിടെ ഇറങ്ങിയാണ് ഐഡിഎഫ് റെയ്ഡ് നടത്തിയതെന്ന് തുർക്കി ആസ്ഥാനമായുള്ള പ്രതിപക്ഷ സിറിയ ടിവി നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു. അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ മൂന്ന് സിറിയക്കാർ കൊല്ലപ്പെടുകയും രണ്ട് മുതല്‍ നാല് വരെ ഇറാനികള്‍ പിടിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

You might also like