ഓണ്‍ലൈന്‍ ഗെയിം: 12 വയസ്സുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

0

ബംഗളൂരു: ഒാണ്‍ലൈന്‍ ഗെയിമിെന്‍റ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 17കാരന്‍ 12കാരനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. മംഗളൂരുവിലെ ഉള്ളാലില്‍ കെ.സി. റോഡിലാണ് സംഭവം. ഉള്ളാല്‍ സ്വദേശിയായ ആഖീഫാണ്​ (12) മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍നിന്നും കാണാതായ 12 വയസ്സുകാര‍​െന്‍റ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒാണ്‍ലൈന്‍ ഗെയിമിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കണ്ടെത്തിയത്.

സുഹൃത്തുക്കളായ രണ്ടുപേരും ഒാണ്‍ലൈന്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നു. കളിയില്‍ ആഖീഫിനെ തോല്‍പിക്കുമെന്ന് 17കാരന്‍ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍, കളിയില്‍ ആഖീഫ് ജയിക്കുകയും 17കാരന്‍ പരാജയപ്പെടുകയും ചെയ്തു. കളിയില്‍ തോറ്റതിനെതുടര്‍ന്ന് പ്രകോപിതനായി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് കൂട്ടുകാര‍​െന്‍റ തലക്ക് അടിക്കുകയായിരുന്നു.

12വയസ്സുകാരനെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസാണ് ഞായറാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്നും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാനാണ് പൊലീസിെന്‍റ തീരുമാനം. ഇന്ത്യയില്‍ നിരോധിച്ച പബ്ജി ഗെയിമാണ് ഇരുവരും കളിച്ചതെന്നാണ് സൂചന. ഗെയിം നിരോധിച്ചെങ്കിലും പല വേര്‍ഷനുകളിലായി ഇവ ഇപ്പോഴും ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്

You might also like