കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം

0

ഗസ്സ: വടക്കന്‍ ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച അല്‍ ഫലൗജ സ്‌കൂളിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കുണ്ട്. ജബാലിയ അഭയാര്‍ഥി ക്യാംപിനോടു ചേര്‍ന്നാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ച സ്‌കൂളിനു നേരെയാണ് വ്യാഴാഴ്ച ഇസ്റാഈല്‍ ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജബാലിയ സ്‌കൂളിന് നേരെ നടന്ന ആക്രമണം ഇസ്റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഇവിടെ ഒളിച്ചിരുന്ന ഹമാസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്റാഈലിന്റെ ന്യായീകരണം. ഗസ്സയില്‍ ഇസ്റാഈല്‍ സേന മാസങ്ങളായി യു.എന്നിന്റേതുള്‍പ്പെടെയുള്ള സ്‌കൂളുകളാണ് ലക്ഷ്യമിടുന്നത്.

You might also like