ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

0

മുംബൈ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.

സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ നിരന്തരം അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. പ്രശസ്തമായ രണ്ട് അരാധനാലയങ്ങള്‍ ഉള്ള ക്രോഫോര്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് പോലീസ് കഴിഞ്ഞ ദിവസം മോക് ഡ്രില്ല് നടത്തിയിരുന്നു. എന്നാലിത് ദുര്‍ഗാപൂജ ഉള്‍പ്പെടെ ഉത്സവകാല ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് അറിയിക്കുന്നത്. നവംബറില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്

You might also like