3502 പേര്‍ക്ക് കൊവിഡ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 3110 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 230 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93. 14 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4694 ആയി. അതേസമയം ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍രോട് 128, വയനാട് 118 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

You might also like