റഷ്യൻ സൈന്യത്തിന്റെ സുപ്രധാന ഇന്ധന സംഭരണ കേന്ദ്രം തകർത്ത് യുക്രെയിൻ

0

കിയവ്: റഷ്യൻ സൈന്യത്തിന്റെ സുപ്രധാന ഇന്ധന സംഭരണ കേന്ദ്രം തകർത്ത് യുക്രെയിൻ. റഷ്യയുടെ അധീനതയിലുള്ള ക്രിമിയ പെനിൻസുലയുടെ തെക്കൻ തീരത്തുള്ള ഫിയോഡോസിയയിലെ ഇന്ധന സംഭരണിയാണ് തകർത്തതെന്ന് യുക്രെയിൻ ജനറൽ സ്റ്റാഫ് അറിയിച്ചു. റഷ്യയുടെ സൈനിക, സാമ്പത്തിക ശക്തി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ രാത്രി 2 ഡസനോളം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. അതേസമയം, കിയവ് ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി ആറ് മിസൈലുകളും 74 ഷാഹിദ് ഡ്രോണുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയിൻ വ്യോമസേന അറിയിച്ചു. ഡ്രോൺ മാലിന്യം പതിച്ച് കിയവിലെ മൂന്ന് ജില്ലകളിൽ കെട്ടിടങ്ങൾക്ക് തീപിടിച്ചു. മൂന്ന് മിസൈലുകളുടെ മാലിന്യം നഴ്സറി വിദ്യാലയത്തിൽ വീണതായും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.

You might also like