‘ദന’ ചുഴലികാറ്റ് അറബികടലില്‍ രൂപം കൊള്ളാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം
തിരുവനന്തപുരം : ‘ദന’ ചുഴലികാറ്റ് അറബികടലില്‍ രൂപം കൊള്ളാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ദന. തെക്ക്- കിഴക്ക് അറബികടലില്‍ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഒക്ടോബർ 10 ന് അതേ സ്ഥാനത്ത് ന്യൂനമര്‍ദം സൃഷ്ടിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.
മൂന്നു ദിവസത്തോളം അവിടെ തുടരുന്ന ന്യൂനമര്‍ദം , ലക്ഷദ്വീപ് ദിശയിലേക്ക് നീങ്ങി ചുഴലികാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ രൂപം കൊള്ളുന്ന ചുഴലികാറ്റിന് ‘ദന’ എന്ന പേരു നിര്‍ദേശിച്ചത് ഖത്തറാണ്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്ത് ഒരു ന്യൂനമര്‍ദം രൂപം കൊള്ളാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.