ഹിസ്ബുള്ള ഇസ്രായേലിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി.

0

ടെഹ്റാൻ: ഹിസ്ബുള്ള ഇസ്രായേലിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. സൈനിക മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള റെസിഡൻഷ്യൽ ഏരിയകളിലെ ജനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇസ്രായേൽ സൈന്യം ചില സെറ്റിൽമെൻ്റുകളിലെ കുടിയേറ്റക്കാരുടെ വീടുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിച്ച ഹിസ്ബുള്ള, ഹൈഫ, ടിബീരിയാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സെറ്റിൽമെൻ്റുകൾക്കുള്ളിലാണ് ഇതെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇസ്രായേൽ ഒക്ടോബർ എട്ടിന് ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 22 പേരാണ്. 117 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

You might also like