അടുത്ത വർഷം മുതൽ സോഷ്യൽ സെക്യൂരിറ്റി പേയ്‌മെന്‍റിൽ വർധനവിന് സാധ്യത

0

ന്യൂയോർക്ക് : അമേരിക്കയിൽ 2025 ജനുവരി മുതൽ സോഷ്യൽ സെക്യൂരിറ്റി പേയ്‌മെന്‍റ്  50 ഡോളർ വർധിക്കും. സോഷ്യൽ സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ജീവിതച്ചെലവ്  2.5%  വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനർത്ഥം, 2024 ൽ വിരമിച്ചവർക്ക് ശരാശരി ലഭിക്കുന്ന 1927 ഡോളർ പ്രതിമാസം എന്ന തുക 2025 ൽ 1976 ഡോളറായി ഉയരും എന്നാണ്. വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന ശരാശരി പെൻഷൻ 3014 ഡോളറിൽ നിന്ന് 3089 ഡോളറായി ഉയരും.

ഏകദേക്കം 68 ദശലക്ഷം സോഷ്യൽ സെക്യൂരിറ്റി സ്വീകർത്താക്കൾക്ക് 2025 ജനുവരി മുതൽ ഈ പുതിയ നിരക്കിൽ പെൻഷൻ ലഭിക്കും. സപ്ലിമെന്‍റൽ സെക്യൂരിറ്റി വരുമാനം (SSI) ലഭിക്കുന്ന 7.5 ദശലക്ഷം ആളുകൾക്ക് 2024 ഡിസംബർ 31 മുതൽ പുതിയ നിരക്ക് ബാധകമാകും. ഭിന്നശേഷിക്കാർക്കും താഴ്ന്ന വരുമാനമുള്ള മുതിർന്ന പൗരന്മാർക്കുമാണ് സപ്ലിമെന്‍റൽ സെക്യൂരിറ്റി വരുമാനം ലഭ്യമാകുന്നത്.

You might also like