കിഴക്കൻ ലെബനൻ ആക്രമിച്ച് ഇസ്രായേൽ: 40 പേർ കൊല്ലപ്പെട്ടു

0

ബർജ: കിഴക്കൻ ലെബനനിൽ ആക്രമണം നടത്തി ഇസ്രായേൽ. ബുധനാഴ്ച്ചയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. ഇതിൽ കുറഞ്ഞത് നാൽപ്പത് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുള്ളതായാണ് ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ആക്രമണത്തിൽ ലക്ഷ്യമിട്ടിരുന്നത് ബാൽബെക്ക്, ബെക്ക എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിലെ ഹിസ്ബുള്ളയുടെ പ്രവർത്തകരെയാണ്.

ബാൽബെക്ക് നഗരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലമാണ്. ലെബനൻ സാംസ്ക്കാരിക മന്ത്രി അറിയിച്ചത് ഇവിടുത്തെ റോമൻ അവശിഷ്ടങ്ങൾക്ക് സമീപമുള്ള ഓട്ടോമൻ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനും ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായാണ്.

You might also like