ആണവ അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

0

പാകിസ്ഥാനെയും ചൈനയെയും കടലില്‍ നിന്ന് പ്രഹരപരിധിയിലാക്കിയുള്ള ആണവ അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇതോടെ കടലിലും ഇന്ത്യയുടെ ആണവപ്രഹര ശേഷി ലോകശക്തികള്‍ക്കൊപ്പമായി, ഐ.എന്‍.എസ് അരിഘാത് ആണവ അന്തര്‍വാഹിനിയില്‍ നിന്ന് കെ – 4 ആണവ ബാലിസ്റ്റിക് മിസൈലാണ് പരീക്ഷണവിജയം നേടിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ പ്രഹരപരിധിയായ 3,500 കിലോമീറ്ററും താണ്ടി ലക്ഷ്യം ഭേദിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പൂര്‍ണമായും, ചൈനയുടെ മിക്ക ഭാഗങ്ങളും കെ – 4 മിസൈലിന്റെ പ്രഹരപരിധിയില്‍ വരും. കരയിലും കടലിലും ആകാശത്തും നിന്ന് ആണവായുധം പ്രയോഗിക്കാനായി ശേഷിയുള്ള അപൂര്‍വം രാജ്യങ്ങളുടെ നിരയില്‍ ഇതോടെ ഇന്ത്യയും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഇസ്രയേലിനും ഈ ശേഷി ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള കെ – 5 ആണവ ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യ. നാവികസേനയുടെ കരുത്ത് കൂട്ടി ആഗസ്റ്റ് 29നാണ് ഐ.എന്‍.എസ് അരിഘാത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മിഷന്‍ ചെയ്തത്.

You might also like