ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഹൈറേഞ്ച് മേഖല കൺവൻഷൻ ഈ മാസം 19 മുതൽ
കട്ടപ്പന: ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഹൈറേഞ്ച് മേഖല കൺവൻഷൻ ഈ മാസം 19 മുതൽ 22 വരെ കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടക്കും
19- ന് വൈകിട്ട് ദൈവസഭ കൗൺസിൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ഷാജിഇടുക്കി, ഡോ.ഷിബു കെ.മാത്യൂ എന്നിവർ പ്രസംഗിക്കും.
ഞായറാഴ്ച സംയുക്ത ആരാധനയും കർത്ത്യമേശയും ഉണ്ടാകും . ദൈവസഭ സ്റ്റേറ്റ് ഓവർസിയർ മുഖ്യപ്രഭാഷനായിരിക്കും. കർത്ത്യമേശയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വൈ.ജോസ്, ബ്രദർ.ജോസഫ് മറ്റത്തുകാല, ബ്രദർ അജി കുളങ്ങര എന്നിവർ പങ്കെടുക്കും. 21 -ന് പകൽ പാസ്‌റ്റേഴ്സ് കോൺഫ്രറൻസ് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ എടുക്കും ഹസായേൽ ഗോസ്പൽ ബാൻഡ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.