ആഗോള ഇൻഷുറൻസ് ഭീമൻ യുണൈറ്റഡ് ഹെൽത്ത് കെയറിൻ്റെ സിഐഒ കൊല്ലപ്പെട്ടു

0

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ യുണൈറ്റഡ് ഹെൽത്ത് കെയറിൻ്റെ സിഐഒ കൊല്ലപ്പെട്ടു. അമേരിക്കയിലെ മാൻഹട്ടനിൽ ഒരു ഹോട്ടലിന് മുൻപിൽ വെച്ച് വെടിയേറ്റാണ് ബ്രയാൻ തോംസൺ കൊല്ലപ്പെട്ടത്. 50 വയസായിരുന്നു. 20 അടി അകലെ നിന്ന് ബ്രയാൻ തോംസണ് നേരെ നിരവധി തവണ വെടിയുതിർത്ത ശേഷം അക്രമി ഒരു സൈക്കിളിൽ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.

അമേരിക്കൻ സമയം ഇന്ന് രാവിലെ 6.45 ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. യുണൈറ്റഡ് ഹെൽത്ത് കെയറിൻ്റെ വാർഷിക നിക്ഷേപക സമ്മേളനം നടക്കാനിരിക്കെയാണ് കൊലപാതകം. പരിപാടിക്കായി ഹോട്ടലിലേക്ക് കയറുന്നതിന് മുൻപാണ് ബ്രയാൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. നെഞ്ചിലടക്കം നിരവധി തവണ വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ഇന്ന് നടക്കേണ്ടിയിരുന്ന നിക്ഷേപക സംഗമം കമ്പനി റദ്ദാക്കി.

You might also like