സാങ്കേതിക തകരാര്‍ പരിഹരിച്ചു; പ്രോബ 3 ദൗത്യവുമായി പിഎസ്എല്‍വി-സി 59 ഇന്ന് ബഹിരാകാശത്തേക്ക്: ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ

0

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം മാറ്റിവച്ച പിഎസ്എല്‍വി-സി 59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04 നായിരിക്കും വിക്ഷേപണം.

ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്ഡൗണ്‍ അവസാനിക്കാന്‍ 43 മിനുട്ടും 50 സെക്കന്‍ഡും ബാക്കിനില്‍ക്കെയാണ് മാറ്റിയത്. പ്രോബ 3 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ സൗര പര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേ സമയം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തത്സമയം പ്രോബ 3 ലോഞ്ച് ഉച്ചകഴിഞ്ഞ് മുതല്‍ കാണാം. പ്രോബ 3 വിക്ഷേപണത്തിന്റെ അപ്ഡേറ്റുകള്‍ ഐഎസ്ആര്‍ഒ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ പങ്കു വെയ്ക്കുന്നുണ്ട്. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി 59 കുതിക്കുക.

ഇന്നലെ ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്‌നം കണ്ടെത്തിയത്. പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിനകത്തെ ഭ്രമണപഥ നിയന്ത്രണ സംവിധാനത്തിലായിരുന്നു പ്രശ്നം. സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ് എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പിന്നാലെ അറിയിച്ചിരുന്നു

You might also like