സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും.

0

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. റിയാദ് ക്രിമിനൽ കോടതിയിൽ വാദം പൂർത്തിയായെങ്കിലും മോചന ഉത്തരവ് ഉണ്ടാകാതിരുന്നതോടെയാണ് നടപടി വൈകുമെന്ന് വ്യക്തമായത്. വരുന്ന സിറ്റിം​ഗിൽ കേസ് പൂർത്തിയാകുമെന്ന് പ്രതിക്ഷിക്കുന്നതായി റഹീം നിയമസഹായ കമ്മിറ്റി അറിയിച്ചു.

സൗദി ബാലന്റെ കൊലപാതക കേസിൽ അകപ്പെട്ടായിരുന്നു അബ്ദുൾ റഹീം സൗദി ജയിലാകുന്നത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയുള്ള വാർത്തയാണ് തേടിയെത്തിയത്. റിയാദ് ക്രിമിനൽ കോടതിയിൽ വാദം പൂർത്തിയായെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു. ചില സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിവച്ചതെന്നും അടുത്ത സിറ്റിം​ഗിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമസഹായ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
You might also like