തിരുവല്ലയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: തിരുവല്ലയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. പാസ്റ്റര്‍ ജോണ്‍സന്‍, നെല്ലിക്കാല സ്വദേശി മിഥിന്‍, സജി ,ഷൈനി എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം.
കുമ്പനാട്ട് വെച്ചാണ് പതിനഞ്ച് ആളുകളുള്ള അക്രമി സംഘം കരോള്‍ സംഘത്തെ ആക്രമിച്ചത്. അകാരണമായി ആക്രമിച്ചു എന്നാണ് സംഘം വ്യക്തമാക്കുന്നത്.
മദ്യ ലഹരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ചതിന് കോയിപ്രം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുമ്പനാട് സ്വദേശി വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു