ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ : റിസര്‍വേഷന്‍ ഇന്നുമുതല്‍

0

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ച് അനുവദിച്ച ന്യൂഡല്‍ഹി- തിരുവനന്തപുരം സെഷല്‍ ട്രെയിനിന്റെ റിസര്‍വേഷന്‍ ഇന്നു മുതല്‍. രാവിലെ എട്ടിന് ബുക്കിങ് ആരംഭിച്ചു. ന്യൂഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ( നമ്പര്‍ 04082) ട്രെയിന്‍ 28 ന് വൈകീട്ട് 7.20 ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. 30 ന് വൈകീട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ 31 ന് രാവിലെ 7.50 ന് പുറപ്പെടും. ജനുവരി 2 ന് രാവിലെ 6.45 ന് നിസാമുദ്ദീനില്‍ എത്തിച്ചേരും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്.

You might also like