10 കോടി വിത്തുകളുമായി ആകാശത്തേക്ക് ഒരു ലക്ഷം ബലൂണുകള്‍, അബുദാബിയില്‍ മനോഹര കാഴ്ച

0

അബുദാബി: ശൈഖ് സായിദ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ആകാശത്തേക്ക് പറത്തിവിട്ട ഒരു ലക്ഷം ബലൂണുകളില്‍ 10 കോടി വിത്തുകള്‍.

അബുദാബിയിലെ അത് വത്ബ ഫെസ്റ്റിവല്‍ വേദിയില്‍ ബുധനാഴ്ച രാത്രി 10 മണിമുതലാണ് പരിപാടി ആരംഭിച്ചത്. വെളുപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള ബലൂണുകളാണ് ആകാശത്തേക്ക് പറത്തിയത്. മനോഹരമായ കാഴ്ച കാണാൻ ആയിരങ്ങള്‍ തടിച്ചുകൂടി.

You might also like