ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ

0

പുന്നവേലി: ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ 2025 ജനുവരി 30, 31, ഫെബ്രുവരി 1,2 (വ്യാഴം മുതൽ ഞായർ വരെ) നൂറോമ്മാവ് ഐപിസി ശാലേം ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റന്മാരായ കെ.സി. തോമസ്, റവ.ഡോ.ഒ.എം.രാജുക്കുട്ടി, ബാബു ചെറിയാൻ, കെ.ജെ.തോമസ് , സിസ്റ്റർ ആനി തോമസ്, ഡോ.റൂബിൾ ജോസഫ് എന്നിവർ പ്രസംഗിക്കും. വെണ്ണിക്കുളം ഡേവിഡ് ഹാർപ് മ്യൂസിക് മിനിസ്ട്രീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. സോദരി സമാജം, സൺഡേ സ്കൂൾ & പി.വൈ.പി.എ. വാർഷികം , ശുശ്രൂഷക കുടുംബ സംഗമം, സംയുക്ത ആരാധന എന്നിവ നടക്കും. പാസ്റ്റന്മാരായ ജിജു പുന്നവേലി, ഇ.സി.കുരിയാക്കോസ് , ബോബി ചെറിയാൻ എന്നിവർ കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

You might also like