
ഐപിസി എറണാകുളം സെൻ്റർ കൺവെൻഷന് ഇന്ന് മുതൽ
എറണാകുളം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എറണാകുളം സെൻറർ കൺവെൻഷൻ ഇന്ന് വൈകിട്ട് 6.30 ന് പള്ളുരുത്തിയിൽ ആരംഭിക്കും. അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ തയ്യാറാക്കിയ പന്തലിൽ ഇന്നുമുതൽ ഞായറാഴ്ച വരെയാണ് യോഗങ്ങൾ.
വൈകിട്ട് സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ പ്രാർത്ഥിച്ച് സുവിശേഷ യോഗം ആരംഭിക്കും. വൈകിട്ട് 9 വരെ വരെയാണ് പൊതുയോഗം. സുവിശേഷ യോഗങ്ങളിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ഫെയ്ത്ത് ബ്ലെസ്സൻ, അനീഷ് കൊല്ലം, ഡെന്നി പോൾ, തുടങ്ങിയവർ പ്രസംഗിക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സഹോദരി സമാജം വാർഷികയോഗം നടക്കും. സിസ്റ്റർ ശ്രീലേഖ മാവേലിക്കര പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് സംയുക്ത മാസയോഗം നടക്കും.
ഐപിസി സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് പ്രസംഗിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പി വൈ പി എ സൺഡേ സ്കൂൾ സംയുക്ത വാർഷികം നടക്കും. ഇവാ. ബോബി തോമസ് (പോർച്ചുഗൽ)പ്രസംഗിക്കും. / ഞായറാഴ്ച രാവിലെ അർത്തുങ്കൽ മുതൽ പുത്തൻവേലിക്കര വരെയുള്ള സഭകളിലെ ദൈവമക്കളുംദൈവദാസന്മാരും ചേർന്നുള്ള സംയുക്ത സഭായോഗത്തോടെ വാർഷിക യോഗത്തിന് സമാപനമാകും. സെൻ്റർ പാസ്റ്ററുടെ കാർമ്മികത്വത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന കർതൃമേശയും നടത്തപ്പെടും സെന്ററിലെ ദൈവദാസന്മാർ സഹ ശുശ്രൂക്ഷകരായിരിക്കും..
സെൻ്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ എം.ജെ ഡൊമിനിക് അധ്യക്ഷത വഹിക്കുന്ന സഭായോഗത്തിൽ പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ടി ഡി ബാബു ദൈവവചന ശുശ്രൂഷ നടത്തും. പാസ്റ്റർ പ്രസാദ് വെണ്ണിക്കുളം നേതൃത്വം നൽകുന്ന ഡേവിഡ്സ് ഹാർപ്പ് സംഗീത ശുശ്രൂഷ നടത്തും. ഡോ.ജോൺ ജോസഫ് ജനറൽ കൺവീനറായി വിപുലമായ കമ്മിറ്റിയാണ് കൺവെൻഷൻ സജ്ജീകരണങ്ങൾ നടത്തുന്നത്.
കൺവെൻഷനിൽ എത്തുന്നവരുടെ യാത്ര സൗകര്യത്തിനായി സമീപസ്ഥലങ്ങളിലേക്ക് വാഹന ക്രമീകരണവും ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ മത്തായി ഹാബേൽ, പാസ്റ്റർ ഷാജി വിരുപ്പിൽഎന്നിവർ അറിയിച്ചു.
