അഭയാര്‍ഥികളുടെ ബോട്ട് മറിഞ്ഞ് 44 പാകിസ്താനികള്‍ മരിച്ചു
ഇസ്ലാമാബാദ്: സ്പെയിനിലേക്കുള്ള യാത്രക്കിടെ മൊറോക്കോക്ക് സമീപം ബോട്ട് മറിഞ്ഞ് 44 പാകിസ്താൻ കുടിയേറ്റക്കാർ മുങ്ങിമരിച്ചു. 66 പാകിസ്താനികള്‍ ഉള്‍പ്പെടെ 86 അനധികൃത കുടിയേറ്റക്കാരുമായി ജനുവരി രണ്ടിനാണ് ബോട്ട് മൗറിത്താനിയയില്‍നിന്ന് പുറപ്പെട്ടത്.
മൊറോക്കൻ അധികൃതർ 36 പേരെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ അപകടകരമായ സാഹചര്യങ്ങളില്‍ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് പാകിസ്താൻ കുടിയേറ്റക്കാരാണ് ഓരോ വർഷവും മരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെയും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനും കർശന നടപടിയെടുക്കുമെന്ന് പാകിസ്താൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പറഞ്ഞു.