ഗാസയിലെ വെടിനിറുത്തൽ കരാറിന് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നൽകി

0

ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തൽ കരാറിന് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നൽകി. കരാർ അംഗീകരിച്ചതോടെ ഗാസയിൽ ഞായറാഴ്ച മുതൽ മുതൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വരും. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെയും അന്നു മുതൽ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ച 33 ബന്ദികളിൽ മൂന്ന് പേരെയാകും വിട്ടയയ്ക്കുകയെന്നാണ് സൂചന. മന്ത്രിസഭയ്ക്കുള്ളിൽ ഗാസ യുദ്ധം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ ഗ്രൂപ്പാണ് സുരക്ഷാ ക്യാബിനറ്റ്. പൂർണ മന്ത്രിസഭയുടെ അന്തിമ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

You might also like