താലൂക്ക് ആശുപത്രിയില്‍ നിന്ന് ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

0

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിക്ക് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയതായി പരാതി. മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്കാണ് ശ്വാസംമുട്ടലിന് നല്‍കിയ സി- മോക്‌സ് ക്യാപ്‌സൂളിനുള്ളില്‍ നിന്നാണ് മൊട്ടുസൂച ലഭിച്ചത്.

ഗുളികക്കുള്ളില്‍ മരുന്നില്ലെന്ന് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. വിതുര പൊലീസിലും മെഡിക്കല്‍ ഓഫിസര്‍ക്കും വസന്ത പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അഡിഷനല്‍ ഡിഎച്ച്എസും ഡിഎംഒയും ഉള്‍പ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി. ബുധനാഴ്ച രാത്രിയും ഇന്ന് പകലും മരുന്ന് കഴിച്ചിരുന്നതായി വസന്ത പറഞ്ഞു

You might also like