മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ
ഇടുക്കി: മലനാട്ടിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത സംഗമ വേദിയായ മലനാട് കൺവൻഷൻ മഹാ സംഗമത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഇടുക്കി സ്പോട്സ് കൗൺസിൽ മൈതാനത്ത് നടക്കുന്ന കൺവൻഷൻ 9 വ്യാഴം വൈകിട്ട് 6 മണിക്ക് മലനാട് കൺവൻഷൻ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ . കെ. വി. പോൾ ഉൽഘാടനം ചെയ്യും. ഡോ.തെരേസാ പോൾ , റവ .ഡോ. തോമസ് അമ്പുക്കയം, പാസ്റ്റർ പ്രശാന്ത് ജോസ് ( ബംഗളുരു ), പാസ്റ്റർ ജോ തോമസ് ( ബംഗളുരു ) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഫെബ്രുവരി 7 വെള്ളി രാവിലെ 10 മണി മുതൽ പവ്വർ കോൺഫറൻസും, 8 ശനി രാവിലെ 10 മണി മുതൽ പാസ്റ്റേഴ്‌സ് ആൻഡ് ഫാമിലി കോൺഫറൻസും 9 ഞായർ രാവിലെ 9 മണി മുതൽ സമീപ പ്രദേശങ്ങളിലെ ദൈവസഭകളുടെ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഇവാ.ജോസ് കലയപുരം നയിക്കുന്ന ഹെവൻലി ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിക്കും. ഞായറാഴ്‌ച രാത്രി പൊതുയോഗത്തോടെ 2025 മലനാട് കൺവൻഷൻ സമാപിക്കും . ഇവാ. ജോ ഇടുക്കി , പാസ്റ്റർമാരായ ജോസ് മാമ്മൻ , സന്തോഷ് ഇടക്കര , ഷാജി ജെയിംസ് , സജി .കെ.കെ, സാജു ഫിലിപ്പ് , ഷിനോജ് ടി.വി, ജോസ് കല്ലുകാലാ, മനോജ് ജോസഫ് എന്നിവർ കൺവീനർമാരായ കമ്മറ്റി കൺവൻഷനു നേതൃത്വം നൽകും. മലനാട് പെന്തക്കോസ്തു കൂട്ടായ്മയും , നാഷണൽ പ്രെയർ മൂവ്മെന്റും, നാഷണൽ വിമൻസ് മൂവ്മെന്റും ചേർന്ന് ഒരുക്കുന്ന ഈ മഹാസംഗമം മലയാള പെന്തക്കോസ്ത് ചരിത്രത്താളുകളിൽ ഇടം നേടിയ കൺവെൻഷനാണ്.