പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാന്‍ സര്‍വകലാശാല ഉത്തരവ്

0

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ വഴിയൊരുങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഠനം തുടരാനുള്ള അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ് ഇറക്കി.

മണ്ണുത്തി ക്യാമ്പസില്‍ ഇവര്‍ക്ക് താത്കാലികമായി പഠനം തുടരാം. ആര്‍ക്കും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ല. ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.

കുറ്റാരോപിതര്‍ പോലീസ് കസ്റ്റഡിയിലോ ഒളിവിലോ ആയിരുന്നതിനാല്‍ ആന്റി റാഗിങ് കമ്മറ്റിക്ക് ഇവരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരെ കേട്ടശേഷം കമ്മറ്റി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കുമ്പോള്‍ ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീര്‍പ്പിലെത്തുക.

You might also like