അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരേ ഉപരോധവുമായി ട്രംപ്

0

വാഷിങ്ടൺ ഡിസി : അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരേ ഉപരോധവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമ വിരുദ്ധവും അടിസ്ഥാന രഹിതവുമായ നടപടികൾ” നടപ്പിലാക്കുന്നതിനാലാണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ ഉപരോധിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസ്താവിക്കുന്നു.

യു.എസ് പൗരർക്കോ സഖ്യകക്ഷികൾക്കോ നേരേയുള്ള കേസുകളിൽ ഐ.സി.സി.യെ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക – വിസ ഉപരോധങ്ങൾ വരും എന്നാണ് സൂചന.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിങ്ടൺ സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഈ കരാറിൽ ഒപ്പുവച്ചത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉത്തരവിൽ ഉണ്ട്. അമേരിക്കയെയും അടുത്ത സുഹൃത്തായ ഇസ്രയേലിനെയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരത്തി കോടതി ലക്ഷ്യമിടുകയാണെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നെതന്യാഹുവിനും അദേഹത്തിന്റെ പ്രതിരോധ മന്ത്രിയായ യോവ് ഗല്ലാന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേലിനോ അമേരിക്കയ്‌ക്കോ എതിരെ നടപടി സ്വീകരിക്കാൻ കോടതിയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ട്രംപിന്റെ നടപടിയിൽ പ്രതികരിച്ച് മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ ഉൾപ്പെടെ രംഗത്ത് എത്തി

You might also like