പാസ്റ്റർ ജോസ് പാപ്പച്ചന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ലക്ക്നൗ : ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ജോസ് പാപ്പച്ചന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്റ്റർ ജോസ് പാപ്പച്ചൻ്റെയും അദ്ദേഹത്തിന്റെ ഭാര്യ കർത്തൃദാസി സിസ്റ്റർ ഷീജാ പാപ്പച്ചൻ്റെയും കേസുകൾ രണ്ടായിട്ടാണ് കോടതി വാദം കേട്ടത്. ഡിവിഷൻ ബഞ്ചിൻ്റെ വിധിക്കെതിരെ പേർസിക്യൂഷൻ റിലിഫാണ് ഹൈക്കോടതിയിൽ അപ്പിൽ നൽകിയത്. പേർസിക്യൂഷൻ റിലീഫ് ഡയറക്‌ടർ പാസ്റ്റർ ഷിബു തോമസിൻ്റെ ഇടപെടലും നിയമ സഹായവും മൂലം അഭിഭാഷകൻ ശ്രീ സാബു തോമസ് കേസ് വാദിക്കുകയും അവസാനം ജാമ്യം അനുവദിക്കുകയുമായിരുന്നു. സെഷൻസ് കോടതി വിധി നിരാശാജനകമായിരുന്നെങ്കിലും ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം കർത്തൃദാസി സിസ്റ്റർ ഷീജാ പാപ്പച്ചനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബൈബിൾ വിതരണം ചെയ്യുന്നതോ മദ്യപിക്കരുതെന്ന് പറയുന്നതോ ജനങ്ങളെ ഉപദേശിക്കുന്നതോ നിയമ പ്രകാരം കുറ്റകരമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഈ മിഷനറി കുടുംബത്തിന് നേരത്തെ ജാമ്യം അനുവദിച്ചത്. അതിന് ശേഷം സെഷൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി വർഷം തടവ് വിധിക്കുക ആയിരുന്നു.
ജാമ്യം ലഭിക്കാതിരിക്കാൻ വളരെ സമ്മർദ്ധങ്ങൾ ഉണ്ടായിട്ടും ദൈവം അത്ഭുതം പ്രവർത്തിച്ചു. ഈ വിഷയത്തിൽ ലോകത്തെമ്പാടും പ്രാർത്ഥിച്ച ഏവർക്കും ദൈവ നാമത്തിൽ നന്ദി അറിയിക്കുന്നു.